dhanya

ഇടവേളക്കുശേഷം ധന്യ മേരി വർഗീസ് വീണ്ടും സിനിമയിൽ. ടൊവിനോ തോമസിനെ നായകനാക്കി മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിക്കുന്നത്.മധുപാൽ സംവിധാനം ചെയ്ത തലപ്പാവിൽ നായികയായി അഭിനയിച്ച ധന്യ വർഗം, റെഡ് ചില്ലീസ്, നായകൻ, കോളേജ് ഡെയ്സ്, ഒാർമ മാത്രം, വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.വിവാഹത്തിനുശേഷം താരം സിനിമയിൽ അഭിനയിച്ചില്ല. പിന്നീട് സീരിയലിലൂടെ മടങ്ങി എത്തി. എട്ടു വർഷത്തിനുശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്.