pounima

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിൻ കുന്ദൽക്കറിന്റെ ഹിന്ദി- ഇംഗ്ളീഷ് സിനിമയിൽ പൂർണിമ ഇന്ദ്രജിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊബാൾട്ട് ബ്ളൂ എന്ന പേരിട്ട ചിത്രം സച്ചിൻ കുന്ദൽക്കറിന്റെ അതേ പേരിലുള്ള പുസ്കത്തെ അധികരിച്ചുള്ളതാണ്. ഒരു ഇടവേളക്കുശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തിയ പൂർണിമയുടെ ആദ്യ ബോളിവുഡ് ചിത്രമാകും കൊബാൾട്ട് ബ്ളൂ. പ്രതീക ബബ്ബർ ആണ് ചിത്രത്തിലെ നായകൻ. വിവാഹശേഷം അഭിനയരംഗത്തുനിന്നു ഇടവേളയെടുത്ത പൂർണിമ വൈറസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തിരിച്ചെത്തിയത്.