jogu

ജോജു ജോർജിനെ നായകനാക്കി സൻഫീർ . കെ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രം തൊടുപുഴയിൽ ആരംഭിച്ചു.സിദ്ധിഖ്, ശാലു റഹിം, വിജിലേഷ്, ആശ ശരത്, ലെന, അദിതി രവി എന്നിവരാണ് മറ്റു താരങ്ങൾ.സ്ക്രിപ്ട് ഡോക്ടർ പിക് ചേഴ് സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു.ഷമീർ ഗബ്രാൻ ഛായാഗ്രഹണം നിർവഹിക്കുന്നു.അതേ സമയം ഒ.ടി. ടി റിലീസായി എത്തിയ ഹലാൽ ലൗവ് സ്റ്റോറിയിൽ ജോജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടിയു

ടെ വൺ, നിവിൻ പോളിയുടെ തുറമുഖം, ഫഹദ് ഫാസിലിന്റെ മാലിക് എന്നീ ചിത്രങ്ങളിൽ ജോജു അഭിനയിച്ചിട്ടുണ്ട്. നായക വേഷത്തിൽ അഭിനയിക്കുന്ന താമര എന്ന ചിത്രവും പൂർത്തിയായിട്ടുണ്ട്.