serial-actor

ചെന്നൈ: തമിഴ് സീരിയൽ താരം സെൽവരത്‌ന(41)വെട്ടേറ്റ് മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിലൂടെയാണ് സെൽവരത്‌ന പ്രശസ്തനായത്. ഈ സീരിയലിൽ പ്രതിനായക കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ശ്രീലങ്കൻ അഭയാർത്ഥിയായ സെൽവരത്‌നം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ സജീവമാണ്. നടന്റെ സുഹൃത്താണ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. ശനിയാഴ്ച ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പമായിരുന്നു സെൽവരത്‌നം താമസിച്ചിരുന്നത്.

ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു. രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് നടൻ ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിലാണ് കൊലയാളികൾ എത്തിയതെന്നാണ് സൂചന.