കൃഷി വകുപ്പിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ. ആദ്യകാലത്ത് മന്നം ഷുഗർ മില്ലിനു വേണ്ടി കരിമ്പ് കൃഷിയായിരുന്നു ചെയ്‌തു വന്നിരുന്നത്. മന്നം ഷുഗർ മില്ലിന്റെ പ്രവർത്തനം നിൽക്കുകയും കരിമ്പ് കൃഷി നഷ്‌ടത്തിലാകുകയും ചെയ്‌തതോടെ വനം വകുപ്പിൽ നിന്നും പാട്ടക്കരാർ വ്യവസ്ഥയിൽ ലഭിച്ച 2360 ഹെക്‌ടർ സ്ഥലത്ത് വിവിധ കൃഷികൾ ചെയ്‌തു വരുന്നു. 1820.85 ഹെക്ടർ സ്ഥലത്ത് റബ്ബറും, 229.84 സ്ഥലത്ത് കശുമാവും കൃഷി ചെയ്‌തു വരുന്നു. റബ്ബറിന്റെ വിലയിടിവ് മൂലമുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുവാൻ വേണ്ടി ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൃഷി വൈവിദ്ധ്യവൽക്കരണത്തിലൂടെ 20 ഹെക്ടർ സ്ഥല ത്ത് മഞ്ഞൾ കൃഷിയും, കോർപ്പറേഷന്റെ നാല് എസ്റ്റേറ്റുകളിൽ റബ്ബറിന്റെ ഇടവിള കൃഷിയായി അഞ്ചു ഹെക്‌ടർ സ്ഥലത്ത് പൈനാപ്പിളും, 5 ഹെക്‌ടർ സ്ഥലത്ത് കൊക്കോയും രണ്ടുഹെക്‌ടർ സ്ഥലത്ത് തീറ്റപ്പുൽ കൃഷിയും ആരംഭിച്ചു. കൂടാതെ വാഴ, കമുക്, തെങ്ങ്, കുരുമുളക് എന്നീ വിളകളും കാര്യക്ഷമമായി പരിപാലിച്ചു വരുന്നു. വെർമി കമ്പോസ്റ്റ്, വെർമി വാഷ് എന്നിവ ഉത്‌പാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകളും നന്നായി പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം തേനീച്ച വളർത്തൽ, കാപ്പികൃഷി എന്നിവയും ആരംഭിച്ചിട്ടുണ്ട്. ഒരു പൈലറ്റ് പ്രൊജക്‌ട് എന്ന നിലയിൽ പോത്തിൻ കന്നുകളെ വളർത്തി വില്ക്കുവാനുള്ള പദ്ധതി പുരോഗമിച്ചു വരുന്നു. 2020 വരെ 900 ഹെക്‌ടറിലധികം സ്ഥലത്ത് റബ്ബർ ആവർത്തനകൃഷിയും നടത്തി കഴിഞ്ഞു. റബ്ബറിന് ഇടവിളയായി വിവിധ എസ്റ്റേറ്റുകളിൽ മികച്ചയിനം വാഴക്കന്നുകൾ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ഒരു ഹെക്‌ടർ സ്ഥലത്ത് പ്രത്യേകസർക്കാർ ഉത്തരവിലുടെ വയനാട് ജില്ലയിൽ നിന്നുള്ള റോയീസ് സെലക്ഷൻ എന്നയിനം കാപ്പി ഇടവിളയായി മുള്ളുമല എസ്റ്റേറ്റിൽ കൃഷി ചെയ്യുന്നുണ്ട്. നിലവിൽ ടാപ്പിംഗിലൂടെ ലഭിക്കുന്ന ലാറ്റക്‌സ് സംസ്‌ക്കരണത്തിനായി പ്രതിദിനം 27 ടൺ വരെ ഉത്‌പദനശേഷിയുളള ലാറ്റക്‌സ് സെൻട്രിഫ്യൂജിംഗ് ഫാക്ടറി ചിതൽവെട്ടിയിൽ പ്രവർത്തിക്കുന്നു. സ്‌കിംക്രീപ്പ്, പിറ്റ് റിക്കവറി,സെനക്‌സ് ഓവകോട്ട് എന്നിവ ഫാക്ടറിയിലെ മറ്റ് ഉത്‌പന്നങ്ങളാണ്. കഴിഞ്ഞ 18 വർഷത്തോളമായി കോർപ്പറേഷൻ ലാഭത്തിൽ പ്രവർത്തിച്ചു വരുന്നു.
1) റബ്ബർ റീപ്ലാന്റിംഗ്
കോർപ്പറേഷന്റെ ഉത്പാദനം നിലച്ച റബ്ബർ മരങ്ങൾ മുറിച്ച് നീക്കി കോർപ്പറേഷന്റെ എസ്റ്റേറ്റുകളിൽ ഉത്പാദിപ്പിക്കുന്ന അത്യുത്പാദന ശേഷിയുള്ള മികച്ചയിനം റബ്ബർ തൈകൾ നട്ട് വരുന്നു. ഈ പ്രക്രിയ 2014 മുതൽ നാളിതുവരെ മികച്ച രീതിയിൽ നടന്നു വരുന്നു. 900 ഹെക്ടറിലധികം ഏരിയായിൽ ഇപ്പോൾ റീപ്ലാന്റിംഗ് പൂർത്തീകരിച്ചു. റബ്ബറിനു ഇടവിളയായി വാഴ, പൈനാപ്പിൾ, മഞ്ഞൾ, കാപ്പി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
2) പോത്തു വളർത്തൽ
കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിൽ പൈലറ്റ് പ്രൊജക്‌ടായി മുറ ഇനത്തിൽപ്പെട്ട 100 പോത്തിൻ കന്നുകളെ വളർത്തുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനുളള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതുമായി ബന്ധപ്പെട്ട് ബോർ ഡിന്റെ സബ് കമ്മറ്റി ഹിസാർ, ഹരിയാനയിലുളള ബഫല്ലോ റിസർച്ച് സ്റ്റേഷൻ സന്ദർശിക്കുകയും കൃഷിയുടെ വിശദാശംങ്ങൾ മനസിലാക്കുകയും ചെയ്‌തിട്ടുണ്ട്. കേരളാ വെറ്റിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്ന് തീറ്റക്രമവും മറ്റും ലഭ്യമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായത്തിനായി കേരളാ അനിമൽ ഹസ്ബന്ററി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിലേക്ക് ഭൗതിക ചെലവുകളും കന്നുകളുടെ വില പരിപാലനം എന്നിവ ഉൾപ്പെടെ ആദ്യ വർഷം 35,76000/- രൂപ ചെലവു വരുന്നതും ആദ്യ വർഷത്തെ കന്നു വില്‌പനയിലൂടെ 10,20,000/-രൂപ ലാഭവും പ്രതീക്ഷിക്കാവുന്നതാണ്.
3) കോഴിവളർത്തൽ
കോർപ്പറേഷന്റെ കുമരംകുടി എസ്റ്റേറ്റിൽ പൈലറ്റ് പ്രൊജക്ടായി 1000 മുട്ട കോഴികളെയും 500 ഇറച്ചി കോഴികളെയും വളർത്തുന്ന ഒരു കോഴിഫാം ആരംഭിക്കാൻ തീരുമാനിക്കുകയുണ്ടായി. കേരളാ വെറ്റിനറി ആന്റ് അനിമൽ സയൻസസ് യൂണിവെഴ്സിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ പദ്ധതി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടം മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർ ത്തി മികച്ച ലാഭം നേടാൻ കോർപ്പറേഷന് കഴിഞ്ഞു. രണ്ടാം ഘട്ടമായി കൂടുതൽ കുഞ്ഞുങ്ങളെ വാങ്ങി പ്രോജക്‌ട് വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
4) ആടു വളർത്തൽ ഫാം
കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിൽ പൈലറ്റ് പ്രോജക്‌ടായി 200 ആടുകളെ വളർത്തുന്ന ഒരു ഫാം ആരംഭിക്കുന്നതാണ്. കേരളാ വെറ്റിറനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ പദ്ധതി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
5) തീറ്റപ്പുൽകൃഷി
കോർപ്പറേഷന്റെ ചെരുപ്പിട്ടകാവ് എസ്റ്റേറ്റിൽ ഉള്ള തെങ്ങിൻ തോപ്പിൽ ഇടവിളയായി രണ്ടര ഹെക്ടർ സ്ഥലത്ത് സി. ഒ.3, സി.ഒ. 4 എന്നീ ഇനത്തിൽ പെട്ട തീറ്റപ്പുൽ കൃഷി ആരംഭിച്ചു. കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
6) തേനീച്ച വളർത്തൽ
കോർപ്പറേഷന്റെ ചിതൽവെട്ടി, മുള്ളുമല എസ്റ്റേറ്റുകളിൽ തേനീച്ച വളർത്ത ൽ നടത്തി വരുന്നു. 600 തേനീച്ചപ്പെട്ടികളാണ് നിലവിലുള്ളത്. ഇതിൽ നിന്നും ലഭിക്കുന്ന തേൻ ഫാം ഹണി എന്ന പേരിൽ കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ മുഖേന വിൽപ്പന നടത്തി വരുന്നു.
7) ട്രസീന എന്ന അലങ്കാര ചെടികൃഷി
ഈ ചെടി സ്റ്റേജ് ഡെക്കറേഷൻ,ബൊക്കെ എന്നിവയ്‌ക്കു വേണ്ടി ഉപയോഗിക്കുന്നതാണ്. ഇവയ്‌ക്ക് ബാംഗ്ലൂർ പോലെയുളള നഗരങ്ങളിൽ ആവശ്യം ഏറെയാണ്. തണലിൽ നന്നായി വളരുന്ന ഇവ കോർപ്പറേഷന്റെ റബ്ബർ തോട്ടങ്ങളിൽ പൈലറ്റ് പ്രൊജക്ടായി കൃഷി ചെയ്‌തുവരുന്നു.
8) പന്നി വളർത്തൽ ഫാം
കോർപ്പറേഷന്റെ കുമരംകുടി എസ്റ്റേറ്റിൽ പൈലറ്റ് പ്രൊജക്‌ടായി 200 പന്നികളെ വളർത്തുന്ന ഒരു ഫാം ആരംഭിക്കുന്നതാണ്. കേരളാവെറ്റിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ പദ്ധതി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവയെ യൂണിവേഴ്സിറ്റി ശുപാർശ ചെയ്യുന്ന തീറ്റക്രമത്തിന്റെ അടിസ്ഥാനത്തിൽ വളർത്തുന്നതിനാണ് തീരുമാനിച്ചിട്ടുളളത്.
9. പാഷൻ ഫ്രൂട്ട്
കോർപ്പറേഷന്റെ എസ്റ്റേറ്റുകളിൽ നിലവിലുളള ഹൈടെൻഷൻ ഇലക്ട്രിക് ലൈനുകളുടെ താഴെ പാഷൻ ഫ്രൂട്ട് കൃഷി നടത്തുന്നതിനുളള പദ്ധതി ആവിഷ്‌ക്കരിച്ചു വരുന്നു.
10. കശുമാവ് കൃഷി
14. ഫ്രൂട്ട് പ്ലാന്റ് നഴ്സറി
കോർപ്പറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിലെ ഏഴ് ഹെക്‌ടർ സ്ഥലത്ത് ഫലവൃക്ഷ നഴ്സറി ആരംഭിക്കുന്നതിനുളള പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇവിടെ മാതൃവൃ
ക്ഷ തൈകൾ നടുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ നഴ്സറിയോട് ചേർന്ന് വിപുലമായ സെയിൽസ് ഔട്ട്‌ലെറ്റും ഉണ്ടാകും.
15. ഫാം ടൂറിസം
കോർപ്പറേഷന്റെ കുമരംകുടി എസ്റ്റേറ്റിൽ ഫാം ടൂറിസത്തിനുളള സാദ്ധ്യതകൾ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനു തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളം ടൂറിസം ഡിപ്പാർട്ട്‌മെന്റുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
16. തേൻ സംസ്‌കരണ ശാല
ഹോർട്ടികൾച്ചറൽ കോർപ്പറേഷന്റെ സാങ്കേതിക സഹായത്തോടെ ഒരു തേൻ സംസ്‌കരണശാല കുമരംകുടി എസ്റ്റേറ്റിൽ ആരംഭിക്കുന്നതിനുളള നടപടികൾ നടന്നു വരുന്നു. ഇവിടെ നിന്നും പുറത്തു നിന്നുളള തേൻ കർഷകരുടെ ഉത്‌പന്നനം സംസ്‌കരിച്ച് നൽകുന്നതാണ്. നിലവിൽ കോർപ്പറേഷൻ ഉത്‌പാദിപ്പിക്കുന്ന തേൻ ഹോർട്ടികോർപ്പിന്റെ തേൻ സംസ്‌കരണ യൂണിറ്റിൽ സംസ്‌കരിച്ച് ഫാം ഹണി എന്ന പേരിൽ വിപണനം നടത്തി വരുന്നു.
17. ഹണി ട്രെയിനിംഗ് സെന്റർ
തേൻ സംസ്‌കരണശാലയുടെ അനുബന്ധമായി തേനീച്ച വളർത്തലിനെക്കുറിച്ച് ആവശ്യമായ അറിവ് പകർന്നു നൽകുന്നതിനുളള ഒരു ട്രെയിനിംഗ് സെന്റർ തുടങ്ങുവാൻ തീരുമാനിച്ചു. ഇവിടെ നിന്നും തേനീച്ച കൃഷി ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ കൂടി വിപണനം ചെയ്യുന്നതായിരിക്കും.
18. ഔഷധസസ്യ കൃഷി
തണലിൽ നന്നായി വളരുന്ന ഔഷധ സസ്യങ്ങളുടെ കൃഷി സാങ്കേതിക സഹായത്തോടെ അഞ്ച് ഹെക്ടർ സ്ഥലത്ത് നടത്തുവാൻ നടപടികൾ സ്വീകരിച്ചു വരുന്നു.
19. മഞ്ഞൾ കൃഷി
2019-20-ൽ കോർപ്പറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിൽ അത്യുത്പാദനശേഷി യും ഉയർന്ന തോതിൽ കുർക്കുമിനും അടങ്ങയിട്ടുള്ള പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾ കൃഷി നടത്തിയിരുന്നു. ഈ വർഷം കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷന്റെ മുഴുവൻ തോട്ടങ്ങളിലും മഞ്ഞൾ കൃഷി ചെയ്‌തു വരുന്നുണ്ട്.
20. മഞ്ഞൾപ്പൊടി
കോർപ്പറേഷന്റെ തോട്ടങ്ങളിൽ കൃഷി ചെയ്യുന്ന മഞ്ഞൾ വിളവെടുത്ത് ഉണക്കി പൊടിച്ച് 100g, 200g, 500g, 1 kg എന്നിങ്ങനെ പാക്കറ്റുകളിലാക്കി കോർപ്പറേഷന്റെ സെയിൽസ് ഔട്ട്‌ലെറ്റുകളിൽ കൂടി വിപണനം നടത്തിയിരുന്നു.
21. 'റോയീസ് സെലക്ഷൻ' കാപ്പി കൃഷി
സമ്മിശ്രകൃഷി രീതീയിലൂടെ വയനാട്ടിൽ റബ്ബറിനൊപ്പം വിജയകരമായും ലാഭകരമായും കാപ്പി കൃഷി ചെയ്യുന്ന ഒരു കർഷകനെക്കുറിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ ഇനത്തെ കുറിച്ചുള്ള കൂടുതൽ വസ്‌തുതകൾ മനസിലാക്കാനായി ടി കർഷകന്റെ വയനാട് പുൽപ്പളളി എന്ന സ്ഥലത്തുള്ള റബ്ബർ തോട്ടം ബഹു. ചെയർമാന്റെ നേതൃത്വത്തിൽ, മാനേജിംഗ് ഡയറക്‌ടർ, ബോർഡ് മെമ്പർ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റബ്ബറിന്റെ ഒപ്പം കൃഷി ചെയ്‌തിരിക്കുന്ന ഇദ്ദേഹം വികസിപ്പിച്ചെടുത്ത റോയിസ് സെലക്ഷൻ 3 എന്ന കാപ്പി ഇനം വളരെ നല്ല രീതീയിൽ വളർന്ന് കായ് ഫലം നൽകുന്നതായാണ് മനസിലാക്കാൻ കഴിഞ്ഞത്. പൈലറ്റ് പ്രൊജക്‌ടായി ഇത് കൃഷി ചെയ്യുന്നതിന് ഗവൺമെന്റിൽ നിന്നും പ്രത്യേക അനുമതിയ്‌ക്കായി സമർപ്പിക്കുകയും തുടർന്ന് സർക്കാരിൽ നിന്ന് ഒരു ഹെക്‌ടർ സ്ഥലത്ത് പ്രസ്‌തുത കൃഷി രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനു സർക്കാർ ഉത്തരവായിട്ടുള്ളതുമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിൽ റബ്ബറിന്റെ ഇടവിളയായി കാപ്പി കൃഷി ചെയ്‌തുതുടങ്ങിയിട്ടുള്ളതാണ്.
22. ഷോപ്പിംഗ് കോംപ്ലക്‌സ്
കോർപ്പറേഷന്റെ രജി. ഓഫീസിന്റെ പരിസരത്ത് മൂന്ന് നിലകളിലായി ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിയുവാൻ തീരുമാനിച്ചു. രജി. ഓഫീസിന്റെ സമീപത്തായി ഉയർന്നു വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുണ്ടാകുന്ന വിപണനസാദ്ധ്യതകൾ മുതലെടുക്കുന്നതിന് ഇത് സഹായകരമാകും. ഇതിന്റെ ചെലവിന്റെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
23. സുഭിക്ഷ കേരളം പദ്ധതി
മൂന്ന് വർഷത്തിലധികമായി തരിശായി കിടക്കുന്ന ഭൂമികളിൽ പച്ചക്കറി കൃഷി നടത്തണമെന്ന സംസ്ഥാനസർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ ചെരുപ്പിട്ടകാവ് എസ്റ്റേറ്റിൽ തരിശായി കിടക്കുന്ന കൃഷി യോഗ്യമായ മൂന്ന് ഹെക്‌ടർ സ്ഥലത്തും കൂടാതെ മുള്ളുമല എസ്റ്റേറ്റിൽ കശുമാവ് കൃഷി ചെയ്‌തിരുന്ന 15 ഹെക്‌ടർ സ്ഥലത്തും പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇപ്രകാരം വൈവിദ്ധ്യവൽക്കരണത്തിലൂടെയും മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടെ നിർമാണത്തിലൂടെയും റബ്ബറിനു കനത്ത വിലയിടിവു മൂലമുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ കോർപ്പറേഷനെ സഹായിക്കുമെന്നു പ്രത്യാശിക്കുന്നു.