തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകി. വി ഡി സതീശനാണ് ധനമന്ത്രിക്കെതിരെ നോട്ടീസ് നൽകിയത്. സി എ ജി കരട് റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ്.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്‌തു. ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിൻമേലുളള കടന്നുകയറ്റവുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സി എ ജി റിപ്പോർട്ട്. അത് ഗവർണർക്ക് സമർപ്പിക്കുകയും ഗവർണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയിൽ വയ്‌ക്കുകയുമാണ് വേണ്ടത്. ഇതൊന്നുമുണ്ടായില്ല. സഭയിൽ എത്തുന്നത് വരെ റിപ്പോർട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ മന്ത്രി ബാദ്ധ്യസ്ഥനായിരുന്നുവെന്നും നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.