crime-in-madurai

മധുര: തമിഴ്നാട്ടിൽ വഴിപോക്കനെ ഒരു സംഘം അക്രമികൾ പട്ടാപ്പകൽ കൊലപ്പെടുത്തി. മധുരയിലെ കിഴവാസലിലെ തിരക്കേറിയ തെരുവിൽ പട്ടാപ്പകലാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം തെരുവിലൂടെ നടക്കുകയായിരുന്ന മുരുഗാനന്ദം എന്നയാളെ തടഞ്ഞുനിർത്തി വെട്ടി കൊലപ്പെടുത്തി. തുടർന്ന് അടുത്തുള‌ള സെന്റ് മേരീസ് പള‌ളിയിലേക്ക് തല വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് അക്രമി സംഘം സഞ്ചരിച്ച വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

സംഭവം ദൃക്‌സാക്ഷികളായ ആരോ വീഡിയോ പകർത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളെയാരെയും പിടികൂടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ കുടിപ്പകയാണോ അതോ മ‌റ്റെന്തെങ്കിലുമാണോയെന്ന് അന്വേഷിക്കുകയാണെന്ന് മധുര പൊലീസ് പറഞ്ഞു.