arun

ചെന്നൈ: വാസൻ ഐ കെയർ സ്ഥാപകനും എം.ഡിയുമായ ഡോ. എ.എം. അരുൺ അന്തരിച്ചു. 52 വയസായിരുന്നു. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ചെന്നൈ കാവേരി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഒമന്ദുരാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. മീര അരുണാണ് ഭാര്യ. 1991ൽ തിരുച്ചിയിൽ കുടുംബ ബിസിനസായ വാസൻ മെഡിക്കൽ ഹാൾ ഏറ്റെടുത്തുകൊണ്ടാണ് അരുൺ ഈ

രംഗത്ത് എത്തുന്നത്. 170ലധികം ശാഖകളുള്ള വാസൻ ഐ കെയർ ശൃംഖലയ്ക്ക് 2002ലാണ് തുടക്കമിട്ടത്. 2015ൽ ചെന്നൈ ആസ്ഥാനമായുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് എസ്. ഗുരുമൂർത്തി ഉന്നയിച്ച ആരോപണമാണ് വാസൻ ഐ കെയറിനെ വിവാദത്തിലാക്കിയത്. മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ബിനാമിയാണ് ഡോ. അരുണെന്നും ചിദംബരവും മകനും ഈ സ്ഥാപനത്തിൽ തുക മുടക്കിയിട്ടുണ്ടെന്നുമായിരുന്നു വിവാദം.