അഷ്ഗബത്: തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയുടെ സ്വർണപ്രതിമ നിർമ്മിച്ചിരിക്കുകയാണ് തുർക്മെനിസ്ഥാൻ പ്രസിഡന്റ്. അലബായ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയുടെ പ്രതിമയാണിത്.
തലസ്ഥാനമായ അഷ്ഗബത്തിൽ സ്ഥാപിച്ച പ്രതിമ പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. 2007 മുതൽ ഗുർബാംഗുലി ഇവിടത്തെ പ്രസിഡന്റാണ്. പരമ്പരാഗതമായി അലബായ് നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്തിവരുന്നതിന്റെ സ്മരണാർത്ഥമാണ് പ്രതിമ സ്ഥാപിച്ചത്.
19 അടി(ഏകദേശം ആറ് മീറ്റർ) ഉയരമുണ്ട് പ്രതിമയ്ക്ക്. പ്രസിഡന്റ് ഗർബാംഗുലിയുടെ ശ്വാനപ്രേമം വെളിവാക്കുന്ന ആദ്യ സംഭവമല്ല ഇത്. നേരത്തെ അലബായ് നായ്ക്കളുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.
2015ൽ ഗുർബാംഗുലി താൻ കുതിരപ്പുറത്ത് ഇരിക്കുന്ന ഭീമൻ സ്വർണ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. മനുഷ്യവകാശ പ്രവർത്തനങ്ങളിൽ ലോകത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യമാണ് തുർക്മെനിസ്ഥാൻ.
പത്ര സ്വാതന്ത്രവും കുറവാണ്.