bmw-motorrad-definition-c

ബി.എം.ഡബ്ല്യു മോട്ടോറാഡ് അതിന്റെ #NEXTGen 2020 പ്ലാറ്റ്ഫോമിലൂടെ ഭാവി ലൈനപ്പ് ഒരുക്കുന്നു, ഇതിനൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കുന്ന കണ്‍സെപ്റ്റുകളിലൊന്നാണ് ഡെഫനിഷന്‍ CE 04. ബ്രാന്റിന്റെ സെഗ്മെന്റിലെ ഭാവി മൊബിലിറ്റിയുടെ മുഖം മാറ്റാന്‍ കഴിയുന്ന ഒരു സ്‌കൂട്ടറാണിത്. ഉപഭോക്താവിന്റെ അനലോഗ്-ഡിജിറ്റല്‍ ലോകങ്ങള്‍ തമ്മിലുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കാനാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


സ്‌കൂട്ടറിന്റെ പ്രത്യേകത അതിന്റെ സ്ലിം സ്‌കേറ്റ്‌ബോര്‍ഡ് പോലുള്ള ചാസിയാണ്. ഡിസൈനര്‍മാര്‍ക്ക് സ്‌കൂട്ടറിന്റെ വിഷ്വല്‍ മാസ് ഉപയോഗിച്ച് മികച്ച മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞു എന്നതാണ് ഫ്യുവല്‍ ടാങ്കിന്റെ അഭാവം വ്യക്തമാക്കുന്നത്. ടാങ്ക് ഇല്ലാത്തത് മെലിഞ്ഞ പിന്‍ഭാഗത്തിന് വഴിയൊരുക്കും. നിലംപറ്റി നില്‍ക്കുന്ന ഫ്ലോട്ടിംഗ് ബെഞ്ച് സീറ്റുകളുടെ ഉയരം ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.


ബാറ്ററി പായ്ക്കിനെ സംബന്ധിച്ചിടത്തോളം, അത് ഫ്ലോര്‍ബോര്‍ഡിനുള്ളില്‍ ഇരിക്കുന്നു. പരമ്പരാഗത രൂപത്തിനായി പിന്‍ വീലിന് സമീപം ഇലക്ട്രിക് മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്നു. 10.25 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് റൈഡറുടെ കോക്ക്പിറ്റിന്റെ ആധിപത്യം വഹിക്കുന്നത്, അത് റൈഡറിന്റെ സ്മാര്‍ട്ട്ഫോണുമായി സമന്വയിപ്പിക്കുന്നു.


ബവേറിയന്‍ ബ്രാന്‍ഡ് ഒരു മുഴുവന്‍ ശ്രേണി റൈഡര്‍ അപ്പാരലുകള്‍ പോലും വിഭാവനം ചെയ്തിട്ടുണ്ട്, അത് സ്‌കൂട്ടറിനൊപ്പം നന്നായി ഇണങ്ങുക മാത്രമല്ല ശരിയായ സുരക്ഷയും വാഗ്ദാനം ചെയ്യും. രാത്രിയില്‍ മികച്ച കാഴ്ചയ്ക്കായി ഗിയറിന് ലൈറ്റിംഗും ഇന്‍ഡക്റ്റീവ് വയര്‍ലെസ് ഫോണ്‍ ചാര്‍ജറും ഉണ്ടാകും. ഡെഫനിഷന്‍ CE 04 ഇപ്പോഴും ഒരു കണ്‍സെപ്റ്റ് ഘട്ടത്തിലാണ്. എന്നിരുന്നാലും, ബി.എം.ഡബ്ല്യുവിന്റെ ചരിത്രമനുസരിച്ച് ഇത് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഒരു ഉല്‍പാദന മോഡലാക്കി മാറ്റാം. മിക്ക നിര്‍മ്മാതാക്കളും കൂടുതല്‍ സ്വീകാര്യതയ്ക്കായി പരമ്പരാഗത ഇലക്ട്രിക് സ്‌കൂട്ടര്‍ ഡിസൈനുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍, ബി.എം.ഡബ്ല്യു സമൂലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.