ഭോപ്പാൽ : ഡ്യൂട്ടിക്കിടെ സിനിമാ ഡയലോഗ് പറഞ്ഞ പൊലീസുകാരൻ പുലിവാല് പിടിച്ചു. പൊലീസ് ജീപ്പിലെ മെഗാഫോണിലൂടെ സൂപ്പർ ഹിറ്റ് ചിത്രമായ ' ഷോലെ 'യിലെ പഞ്ച് ഡയലോഗ് പറഞ്ഞതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശിലെ കല്യാൺപുര സ്റ്റേഷനിലെ ഇൻചാർജ് ആയ കെ.എൽ. ദാംഗിയ്ക്ക്.
ജാബുവ ജില്ലയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. ' കല്യാൺപുരയുടെ 50 കിലോമീറ്റർ അപ്പുറത്ത് നിന്നാണ് ഒരു കുട്ടി കരയുന്നതെങ്കിൽ പോലും അവരുടെ അമ്മമാർ അവരോട് പറയുന്നു, ഉറങ്ങുക അല്ലെങ്കിൽ ദാംഗി വരും. ' ഇങ്ങനെയായിരുന്നു പൊലീസുകാരന്റെ അനൗൺസ്മെന്റ്. ' എന്റെ കുഞ്ഞ് ഉറങ്ങിക്കോ അല്ലെങ്കിൽ ഗബ്ബർ വരും' എന്നാണ് ഷോലെയിൽ നടൻ അംജദ് ഖാൻ പറയുന്ന ശരിക്കുമുള്ള ഡയലോഗ്.
#WATCH | MP: KL Dangi, in-charge of Kalyanpura police station in Jhabua, says, "Kalyanpura se 50-50 km ki duri par jab bachcha rotaa hai to maa kehti hai chup ho ja beta nahi to Dangi aa jayega".
"A show-cause notice has been issued to him," says Jhabua ASP Anand Singh. (15.11) pic.twitter.com/FCEN0EKm8D— ANI (@ANI) November 15, 2020
ഇതിന്റെ 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദാംഗിയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.