ആലപ്പുഴ: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 12ാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ മികച്ച ജൈവ കർഷകന് ഒരു ലക്ഷം രൂപയും, ജില്ലാ തലത്തിൽ 25000 രൂപ വീതമുള്ള 14 അവാർഡുകളും, പതിനായിരം രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും നൽകും. കൂടാതെ പ്രായമായ പരമ്പരാഗത കർഷകർ, ഔഷധ സസ്യകൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രോത്സാഹന സമ്മാനങ്ങളുണ്ട്. കൃഷി രീതിയുടെ ലഘുവിവരണം വീട്ടിലെത്തിച്ചേരാനുള്ള വഴി സഹിതം ഡിസംബർ 31നകം കെ.വി.ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കണം.