പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിൽ മടങ്ങി വരവിനൊരുങ്ങുകയാണ് നടി ധന്യാമേരി വർഗീസ്. 2006ൽ തിരുടി എന്ന ചിത്രത്തിലൂടെയാണ് താരം ധന്യ ബിഗ് സ്‌ക്രീനിൽ എത്തിയത്. വിവാഹശേഷം മിനിസ്‌ക്രീനിലായിരുന്നു താരം സജീവമായത്
'ഏകദേശം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിന് മുന്നിൽ വരാൻ പേകുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയിൽ ഞാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തിൽ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കൺസ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ പോകുകയാണ് ഇപ്പോൾ. ഉയരെക്ക് ശേഷം മനു അശോകൻ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആൽബി ഉൾപ്പെടെ പരിചിതരായ നിരവധിപേർക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവൻ ടീമിനും നന്ദി. ' ഇതായിരുന്നു സന്തോഷം പങ്കിട്ട് ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്.