covid

റോം: കൊവിഡ് മഹാമാരി ഉത്ഭവിച്ചത് ചൈനയിൽ നിന്നാണെന്നാണ് അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ പറയുന്നത്. ഇതുവരെയുള്ള കണ്ടെത്തലുകൾ പ്രകാരം ചൈനയിൽ 2019 ഡിസംബറിലാണ് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, കഴിഞ്ഞ വർഷം സെപ്തംബറിൽ തന്ന ഇറ്റലിയിൽ കൊവിഡ് വ്യാപിച്ചിരുന്നെന്നാണ് മിലനിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്.

ഇറ്രലിയിലെ ആദ്യ കൊവിഡ് കേസ് മിലൻ നഗരത്തിന് സമീപമുള്ള ചെറിയ പട്ടണത്തിൽ ഫെബ്രുവരിയിലാണ് റിപ്പോർട്ട് ചെയ്തതെന്നും പഠനത്തിലുണ്ട്.