palestine-israel

ടെഹ്റാൻ: പാലസ്തീനിലെ വെസ്റ്റ് ബാങ്ക് പ്രദേശത്തെ ഇസ്രായേൽ അധിനിവേശത്തെ, യു.എ.ഇ പിന്തുണയ്ക്കുന്നതിനെതിരെ പാലസ്തീൻ വിമതരായ ഹമാസ് രംഗത്ത്. യു.എ.ഇ അടുത്തിടെ വെസ്റ്റ് ബാങ്കിലെ സയണിസ്റ്റ് സെറ്റിൽമെന്റ് കൗൺസിൽ മേധാവിയെ സ്വീകരിച്ച് അവരുമായി സാമ്പത്തിക കരാറുകളിലെത്തിയെന്നാണ് ഹമാസ് വക്താവ് ഹസീം ഖാസെം പറയുന്നത്.

വെസ്റ്റ് ബാങ്കിലെ വാസസ്ഥലങ്ങൾക്കായുള്ള കൗൺസിൽ തലവൻ അഡ്വ. യോസി ഡഗൻ അടുത്തിടെ യു.എ.ഇ സന്ദർശിച്ചതും ഇരുപക്ഷവും തമ്മിൽ സാമ്പത്തിക കരാറുകളിൽ ഒപ്പുവെച്ചതും പാലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേലിന്റെ കുടിയേറ്റ വിപുലീകരണത്തിന് അബുദാബിയുടെ പ്രായോഗിക പിന്തുണയാണ് വ്യക്തമാക്കുന്നതെന്ന് ഖാസെം പറഞ്ഞു.

ഇസ്രയേൽ സെറ്റിൽമെന്റ് വിപുലീകരണ കമ്പനികളുമായുള്ള യു.എ.ഇയുടെ സഹകരണം ഇസ്രായേലിന്റെ സെറ്റിൽമെന്റുകൾക്കെതിരെ അറബ് ലീഗ് അംഗീകരിച്ച എല്ലാ പ്രമേയങ്ങളെയും വ്യക്തമായി ലംഘിക്കുന്നതാണെന്നും ഹമാസ് നേതാവ് പറയുന്നു.