dog

നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ നാം കാണുന്നത്. ഇതിൽ സന്തോഷം കൊണ്ട് നമ്മുടെ കണ്ണുകൾ നനയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രളയജലത്തിൽ കുടുങ്ങിപ്പോയ ഒരു പാവം നായയെ ചില നല്ല മനുഷ്യർ ചേർന്ന് രക്ഷിക്കുന്ന വീഡിയോയാണത്.

തെക്ക് കിഴക്കൻ മെക്സിക്കോയിൽ നിന്നുള്ള വീഡിയോ ആണിത്. കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശമാകെ മുങ്ങി. ചുറ്റുംപാടും വെള്ളത്തിൽ മുങ്ങിയപ്പോൾ ഒരു കെട്ടിടത്തിന്റെ ഇരുമ്പഴികളിൽ മുറുകെ പിടിച്ച്, പാതി മുങ്ങിയ നിലയിൽ പേടിച്ചരണ്ട് നിൽക്കുകയാണ് പാവം നായ.

ഭാഗ്യത്തിന് സമീപത്ത് കൂടി പോയ രക്ഷാപ്രവർത്തന ബോട്ട് നായയെ കാണാനിടയായി. നായയുടെ അടുത്തേക്ക് ബോട്ട് അടുപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന രക്ഷാപ്രവർത്തകൻ വെള്ളത്തിൽ മുങ്ങി പേടിച്ച് വിറച്ച് നിന്ന നായയുടെ തലയിൽ മെല്ലെ തലോടി. പതിയെ ബോട്ടിനുള്ളിലേക്ക് നായ കയറുന്നതും വീഡിയോയിൽ കാണാം.

There are massive floods in southeast Mexico right now.

These guys in a boat found a good boy who was cold, frightened, and clinging to a wall.

Heroes...pic.twitter.com/DqAYsaYOuZ

— Rex Chapman🏇🏼 (@RexChapman) November 15, 2020

pic.twitter.com/SkjwKvQQgX

— Ivân Hernández (@expansivovh) November 14, 2020

രക്ഷാപ്രവർത്തകരിൽ ഒരാൾ ഈ നായയെ ചേർത്ത് പിടിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു വീഡിയോയും കാണാം. മെക്സിക്കൻ നേവി ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. നായയെ രക്ഷിച്ചവരെ അഭിനന്ദിച്ച് നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.