trump

വാഷിംഗ്ടൺ:​ തിരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്ന്​ സ്വയം പ്രഖ്യാപിച്ച്​ പ്രസിഡന്റ് ഡൊണൾഡ്​ ​ട്രംപ് വീണ്ടും രംഗത്ത്​​. ​ തിങ്കളാഴ്​ച ഫേസ്​ബുക്കിൽ, ഞാൻ തിരഞ്ഞെടുപ്പ് ജയിച്ചു ('I WON THE ELECTION' ) എന്ന് ട്രംപ് കുറിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കഴിഞ്ഞ ദിവസം, ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിരുന്നു. പ്രതിഷേധം ന്യായമല്ലെന്ന്​ ചൂണ്ടികാട്ടി മറ്റൊരു വിഭാഗംകൂടി തെരുവിൽ സംഘടിച്ചതോടെ പ്രശ്നം വഷളായി. 20 പേരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയാണ്​ പൊലീസ്​ സംഘർഷം അവസാനിപ്പിച്ചത്​.