obama

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പിലെ തന്റെ പരാജയവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയവും അംഗീകരിക്കേണ്ട സമയമാണിതെന്ന്​ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ. തിരഞ്ഞെടുപ്പ്​ ഫലം മാറിമറിയാൻ മറ്റു സാദ്ധ്യതകൾ ഇല്ലെന്നും ഒബാമ പറഞ്ഞു.സി.ബി.എൻ.എസ്​ ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ്​ തെര​ഞ്ഞെടുപ്പ്​ ഫലം അംഗീകരിക്കേണ്ട സമയമായി. കണക്കു​കളിലേക്ക്​ നോക്കുമ്പോൾ ബൈഡൻ മേൽക്കൈ നേടിയത്​ കാണാനാകും. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്​ ഫലം മാറിമറിയാൻ യാതൊരു സാദ്ധ്യതയുമില്ല -ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ്​, ബൈഡൻ വിജയിച്ചതായി അംഗീകരിക്കുകയും തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന്​ ആരോപിക്കുകയും ചെയ്​തിരുന്നു. തൊട്ടുപിന്നാലെ വ്യാജമാദ്ധ്യമങ്ങളുടെ കണ്ണിൽ മാത്രമാണ്​ ബൈഡ​ൻ വിജയിച്ചതെന്നും ഒന്നും സമ്മതിക്കുന്നില്ലെന്നും ട്രംപ്​ ട്വിറ്ററിൽ കുറിച്ചിരുന്നു.