ലിമ: പെറുവിലെ ഇടക്കാല പ്രസിഡന്റ് മാനുവൽ മെറീനോ രാജിവെച്ചു. ഒരാഴ്ച മാത്രമാണ് അദ്ദേഹം അധികാരത്തിലിരുന്നത്. കഴിഞ്ഞ ദിവസം മെറീനോയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിന് നേർക്കുണ്ടായ പൊലീസ് നടപടിയിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെറീനോ രാജി വച്ചത്. നൂറ്റാണ്ടിലെ ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയിലൂടെ കടന്ന് പോകുകയും, കൊവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുന്നതിനിടെയാണ് രാജ്യത്ത് പുതിയ സംഭവവികാസങ്ങൾ അരങ്ങേറുന്നത്.