തിരുവനന്തപുരം: ഓടി കളിച്ചു നടക്കാന്‍ തുടങ്ങിയതെയുള്ളൂ രണ്ടു വയസുകാരി ദേവിക. പക്ഷേ അവളുടെ കുഞ്ഞ് കരളില്‍ അര്‍ബുദം പിടിമുറുക്കി. പ്രവര്‍ത്തനം തകരാറിലായ കരള്‍ ഉടന്‍ മാറ്റിവെക്കുക മാത്രമാണ് പരിഹാരം. തിരുവനന്തപുരം ജില്ലയിലെ തിരുമല സ്വദേശിയായ അനിൽകുമാർ - കാർത്തിക ദമ്പതികളുടെ മകളാണ് ദേവിക. മകള്‍ക്ക് കരള്‍ പകുത്ത് നല്‍കാന്‍ അമ്മ കാര്‍ത്തിക തയ്യാറാണ്. എന്നാല്‍ ശസ്ത്രക്രിയക്ക് വൻ തുക വേണ്ടി വരും. 30 ലക്ഷം രൂപയാണ് ചികിത്സയ്ക്കും ശസ്ത്രക്രിയ്ക്കുമായി വേണ്ടി വരിക.
ഈ തുക എങ്ങനെ കണ്ടെത്തും എന്ന് അറിയാതെ വിഷമിക്കുകയാണ് ദേവികയുടെ അച്ഛന്‍ അനില്‍കുമാര്‍.
തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദേവികയ്ക്ക് ഉടന്‍ ശാസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ആദ്യമേ 10 ലക്ഷം രൂപ കെട്ടിവയ്ക്കേണ്ടി വരും. സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്മാനാണ് അനില്‍കുമാര്‍.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് സ്വന്തമായി ഭൂമി പോലും ഇല്ല. 2മാസം മുന്‍പ് വിട്ടു മാറാത്ത വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും ആർ.സി.സിലും നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. കരളിൽ നാല് മുഴകളാണ് രൂപപ്പെട്ടത്. ചികിത്സാ ചെലവിന് തുക സ്വരൂപിക്കന്നതിലേക്കായി കനിവുള്ളവരുടെ സഹായ പ്രതീക്ഷയിലാണ് കുടുംബം.
Name : Anil kumar
Ac/no: 3639758026
IFSC CODE: CBIN0283099
BANK: Central bank
Branch: kunnappuzha
Ph: 9947833629
Gpay/phone pay no:9947833629