covid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 54,941,198 ആയി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ് വ്യാപനവും മരണവും അതിരൂക്ഷമാണ്. രണ്ടാം ഘട്ട വ്യാപന ഭീഷണിയിലാണ് ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും. ഫ്രാൻസിലാണ് രണ്ടാം ഘട്ട വ്യാപനം ഏറ്റവും രൂക്ഷമായിരുക്കുന്നത്. റഷ്യയെ മറികടന്ന് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് നാലാമത് എത്തിയിരിക്കുകയാണ് ഫ്രാൻസ്. ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നു. അമേരിക്കയിൽ കഴിഞ്ഞ ആഴ്ചയിൽ പല ദിവസങ്ങളിലും പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നിരുന്നു. രാജ്യത്ത് മരണനിരക്കും വർദ്ധിച്ചിരിക്കുകയാണ്. ആകെ 11,367,214 രോഗികളാണ് അമേരിക്കയിലുള്ളത്. രോഗികളുടെ എണ്ണം ഒരു കോടി കടക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക.

അതേസമയം, ലോകത്ത് ആകെ കൊവിഡ് മരണം 1,326,398 ആയി. ഇതുവരെ 38,220,025 പേർ രോഗവിമുക്തരായി.

 ബോറിസ് ജോൺസൻ നിരീക്ഷണത്തിൽ

കൊവിഡ്​ രോഗിയുമായി സമ്പർത്തിൽ ഏർപ്പെട്ടതിനെ തുടർന്ന്​ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വയം നിരീക്ഷണത്തിൽ. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും എങ്കിലും നിയമങ്ങൾ അനുസരിച്ച്​ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച്​ 27ന്​ ബോറിസിന് കൊവിഡ്​ സ്ഥിരീകരിച്ചിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന്​ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.