murder

സിംഗപ്പൂർ: ഗർഭിണിയായ ഭാര്യയേയും മകളേയും കൊലപ്പെടുത്തിയ ശേഷം ഒരാഴ്ചയോളം മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞ 45കാരന് വധശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. ആറ് മാസം ഗർഭിണിയായിരുന്ന ഭാര്യ ച്യൂങ് പേയ് ഷാൻ (39), നാല് വയസുള്ള മകൾ സി നാങ് എന്നിവരെയാണ് പ്രതിയായ ടിയോ ഗിം ഹേങ്ങ് ക്രൂരമായി കൊലപ്പെടുത്തിയത്. 2017ലാണ് സംഭവം നടന്നത്.

ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യതകളും ഇതിനെച്ചൊല്ലി ഭാര്യയുമായുണ്ടായ തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയേയും മകളേയും ശ്വാസം മുട്ടിച്ചാണ് ടിയോ കൊലപ്പെടുത്തിയത്.

ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കിടക്കയിൽ കിടത്തി. ഏഴ് ദിവസം മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞു.

ഇതിനിടെ ജീവനൊടുക്കാൻ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏഴ് ദിവസങ്ങൾക്ക് ശേഷം ഭാര്യ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് ടിയോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.