ന്യൂഡൽഹി : 2018ൽ ഏഴ് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനും ഭാര്യക്കുമെതിരെയുള്ള കേസിൽ ആദായനികുതി വകുപ്പിന് നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് വിധിച്ച മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി കാർത്തി ചിദംബരത്തെയും ഭാര്യയേയും കുറ്റവിമുക്തരാക്കണമെന്ന ഹർജിയിലാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി. രണ്ടാഴ്ചയ്ക്കകം ആദായനികുതി വകുപ്പ് നിലപാട് അറിയിക്കണം. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിക്ക് കേസ് കൈമാറിയതിനെയും കാർത്തി ചിദംബരം ചോദ്യം ചെയ്തു.