ലിമ : ലോകകപ്പ് ഫുട്ബാളിന്റെ ലാറ്റിനമേരിക്കൻ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീൽ ഉറുഗ്വേയെ നേരിടും.ഇന്ത്യൻ സമയം വെളുപ്പിന് 4.30നാണ് കിക്കോഫ്. മറ്റൊരു മത്സരത്തിൽ അർജന്റീന പെറുവിനെ നേരിടാൻ ഇറങ്ങുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ആറുമണിക്കാണ് മത്സരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അർജന്റീന പരാഗ്വേയോട് 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം വെനിസ്വേലയെ 1-0ത്തിന് കീഴടക്കിയ ബ്രസീൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി മേഖലാ പട്ടികയിൽ ഒന്നാമതാണ്.ഏഴുപോയിന്റുള്ള അർജന്റീന രണ്ടാമതും.