ലണ്ടൻ : സീസണിലെ അവസാന ടൂർണമെന്റായ എ.ടി.പി ഫൈനൽസിന്റെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ റാഫേൽ നദാലിനും ആസട്രേലിയൻ ഓപ്പൺ ചാമ്പ്യൻ ഡൊമിനിക്ക് തീമിനും വിജയത്തുടക്കം.
കഴിഞ്ഞ സീസൺ എ.ടി.പി ഫൈനൽസിന്റെ ഫൈനലിൽ തന്നെ തോൽപ്പിച്ച് കിരീടം നേടിയിരുന്ന ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെയാണ് ഇത്തവണ ആദ്യ മത്സരത്തിൽ തീം തോൽപ്പിച്ചത്. 7-6(7/5),4-6,6-3 എന്ന സ്കോറിനായിരുന്നു തീമിന്റെ വിജയം.
നദാൽ ആദ്യ മത്സരത്തിൽ ആന്ദ്രേ റൂബലോവിനെ 6-3,6-4നാണ് തോൽപ്പിച്ചത്. ഇന്ന് നദാലും തീമും തമ്മിലുള്ള പോരാട്ടം നടക്കും.