page1

 സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കേരളകൗമുദി വാർത്ത

ഹൈക്കമാൻഡിലേക്ക് വാട്സ് ആപ്,ഇ-മെയിൽ സന്ദേശപ്രവാഹം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റുകളിൽ

ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ പാടേ വെട്ടിനിരത്തിയതിനെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കും അണികൾക്കുമിടയിൽ പ്രതിഷേധവും അമർഷവും ആളിക്കത്തുന്നു. വെട്ടിനിരത്തലിന്റെ തീവ്രത വെളിവാക്കുന്ന, കേരളകൗമുദിയുടെ ഇന്നലത്തെ മുഖ്യവാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ മണിക്കൂറുകൾക്കകം വൈറലായി.

വാർത്തയുടെ ഇംഗ്ളീഷ് പരിഭാഷ വാട്സ് ആപ്,ഇ-മെയിൽ സന്ദേശങ്ങളായി ഹൈക്കമാൻഡിലേക്ക് പ്രവഹിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവർത്തക സമിതിഅംഗം എ.കെ.ആന്റണി എന്നിവർക്കായിരുന്നു സന്ദേശങ്ങൾ. പിന്നാക്കക്കാരെ ചവിട്ടിമെതിക്കുന്ന സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ നടപടി കേരളത്തിൽ പാർട്ടിയെ തകർക്കുമെന്ന മുന്നറിയിപ്പുകളും വാർത്തയ്ക്കൊപ്പമുണ്ടായിരുന്നു.

സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്കക്കാരോട് പുലർത്തിയ അനീതിയിൽ മുൻ കെ.പി.സി.സി പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും അസ്വസ്ഥരാണെന്നാണ് കേൾക്കുന്നത്. അവരിൽ പലരും ഇന്നലെ കേരളകൗമുദി വാർത്ത കണ്ടതിനുപിന്നാലെ, പാർട്ടി നേതൃത്വത്തോട് അതൃപ്തി അറിയിച്ചു. അനീതി പരിഹരിക്കുന്നതിനുള്ള തിരുത്തൽ നടപടികളെക്കുറിച്ചും ആരാഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ,നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ എ,ഐ ഗ്രൂപ്പ്

മാനേജർമാരുടെ ജാതി താത്പര്യ സംരക്ഷണത്തിന് പാർട്ടിയെ വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാവുമെന്നും, യു.ഡി.എഫിന് അനുകൂലമായി വരുന്ന രാഷ്ട്രീയ സാഹചര്യം തകിടം

മറിക്കുമെന്നും ആക്ഷേപമുയർന്നു. 941ഗ്രാമ പഞ്ചായത്തുകളിൽ നാനൂറോളം എണ്ണത്തിലും

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് സമുദായത്തെ പാടെ മാറ്റിനിറുത്തിയതു സംബന്ധിച്ച വാർത്ത ഞെട്ടിക്കുന്നതാണെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.

നേതൃയോഗങ്ങളിൽ പ്രതിഷേധം,വാഗ്വാദം

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ

ചേർന്ന വിവിധ ജില്ലകളിലെ ഡി.സി.സി നേതൃയോഗങ്ങളിൽ കേരളകൗമുദി റിപ്പോർട്ട് വ്യാപകചർച്ചകൾക്കും വാഗ്വാദത്തിനും ഇടയാക്കി. ഈഴവ സമുദായത്തെ പാർട്ടിയിൽ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള നടപടികൾക്കെതിരെ പലരും ഉള്ളിലൊതുക്കിയിരുന്ന അമർഷം അണപൊട്ടി. ജാതി,മത ഭേദമന്യേ ചില മുതിർന്ന നേതാക്കളുടെയും പിന്തുണ അവർക്ക് ലഭിച്ചു.

ചർച്ചകൾക്ക് ചൂടേറിയതോടെ, വിവിധ ജില്ലകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം അവശേഷിച്ച ഏതാനും നഗരസഭ,ജില്ല,ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിൽ

പിന്നാക്കാക്കാരെ കൂടി പരിഗണിക്കാൻ ധാരണയായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ

ഉൾപ്പെടെ ഇത്തരത്തിൽ ചില സീറ്റുകളിൽ അവർക്ക് 'നറുക്ക് വീണു'.

ബി​​.​ഡി​​.​ജെ.​എ​സി​ലേ​ക്ക് സ്വാ​ഗ​തം​ ​:​ ​തു​ഷാർ

കൊ​ച്ചി​​​:​ ​സം​സ്ഥാ​ന​ ​കോ​ൺ​​​ഗ്ര​സ് ​പാ​ർ​ട്ടി​​​ ​പി​​​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളോ​ട് ​കാ​ട്ടു​ന്ന​ ​വി​​​വേ​ച​നം​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ​ത​ദ്ദേ​ശ​ ​തി​​​ര​ഞ്ഞെ​ടു​പ്പി​​​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​​​ ​പ​ട്ടി​​​ക​യെ​ന്ന് ​ബി​​.​ഡി​​.​ജെ.​എ​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​​​ ​പ​റ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യി​ൽ​ ​പി​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളെ​ ​വെ​ട്ടി​നി​ര​ത്തി​യ​തു​ ​സം​ബ​ന്ധി​ച്ച​ ​കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​യോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഈ​ഴ​വ​രു​ൾ​പ്പ​ടെ​യു​ള്ള​ ​പി​​​ന്നാ​ക്ക,​ ​ഭൂ​രി​പ​ക്ഷ​ ​ജ​ന​സ​മൂ​ഹ​ത്തെ​ ​സ​മ്പൂ​ർ​ണ​മാ​യി​​​ ​തി​​​ര​സ്ക​രി​​​ക്കു​ന്ന​ ​കോ​ൺ​​​ഗ്ര​സ് ​ക​ള്ള​ത്ത​രം​ ​ഇ​നി​​​യും​ ​വ​ച്ചു​പൊ​റു​പ്പി​​​ക്ക​രു​ത്.​ ​വ​ഞ്ച​ക​ർ​ക്കെ​തി​​​രെ​ ​പ്ര​തി​​​ക​രി​​​ക്കേ​ണ്ട​ ​കാ​ല​മാ​യി​​.​ ​ഇ​ക്കാ​ര്യം​ ​തി​​​രി​​​ച്ച​റി​​​ഞ്ഞ​ ​കോ​ൺ​ഗ്ര​സു​കാ​രെ​ ​ബി​​.​ഡി​​.​ജെ.​എ​സി​​​ലേ​ക്ക് ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യി​​​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​​​ ​പ​റ​ഞ്ഞു.
വി​​​റ​കു​വെ​ട്ടു​കാ​രും​ ​വെ​ള്ളം​കോ​രി​​​ക​ളു​മാ​യി​​​ ​പി​​​ന്നാ​ക്ക​ക്കാ​രെ​ ​പ​ണ്ടു​ ​മു​ത​ലേ​ ​കാ​ണു​ന്ന​വ​രാ​ണ് ​കോ​ൺ​​​ഗ്ര​സു​കാ​രും​ ​ക​മ്മ്യൂ​ണി​​​സ്റ്റു​കാ​രും.​ ​ന്യൂ​ന​പ​ക്ഷ​ ​ക​ച്ച​വ​ട​ക്കാ​ർ​ ​ഈ​ ​പാ​ർ​ട്ടി​ക​ളെ​ ​വി​​​ഴു​ങ്ങി​​​ക്ക​ഴി​​​ഞ്ഞു.​ ​മു​ൻ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ലും​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യി​ലും​ ​നി​ർ​ണാ​യ​ക​ ​പ​ദ​വി​ക​ളെ​ല്ലാം​ ​ന്യൂ​ന​പ​ക്ഷ​ക്കാ​ർ​ക്ക് ​സം​വ​ര​ണം​ ​ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​നി​​​ ​ഈ​ ​പാ​ർ​ട്ടി​​​ക​ളി​​​ൽ​ ​പി​​​ന്നാ​ക്ക​ക്കാ​ർ​ക്ക​ല്ല,​ഭൂ​രി​പ​ക്ഷ​ ​സ​മു​ദാ​യ​ത്തി​ന് ​ത​ന്നെ​ ​ഒ​രു​ ​പ്ര​സ​ക്തി​​​യു​മി​​​ല്ല.​ ​സ​വ​ർ​ണ​ ​പാ​ർ​ട്ടി​​​യാ​യി​​​ ​ആ​ക്ഷേ​പി​​​ക്ക​പ്പെ​ടു​ന്ന​ ​ബി​​.​ജെ.​പി​​​പോ​ലും​ ​പി​​​ന്നാ​ക്ക​ക്കാ​രെ​ ​അ​വ​ഗ​ണി​ക്കാ​റി​ല്ല.​ ​പ്ര​ധാ​ന​മ​ന്ത്രി​​​യും​ ​രാ​ഷ്ട്ര​പ​തി​​​യും​ ​വ​രെ​ ​പി​​​ന്നാ​ക്ക​ക്കാ​രാ​ണ്.