ശബരിമല: ധനലക്ഷ്‌മി ബാങ്കിന്റെ ഉത്സവകാലശാഖ സന്നിധാനത്ത് തുറന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു, മെമ്പർമാരായ അഡ്വ.എൻ. വിജയകുമാർ, അഡ്വ.കെ.എസ്. രവി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ഡോ.ബി.എസ്. തിരുമേനി, സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ്, എക്‌സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, ചീഫ് എൻജിനിയർ ജി. കൃഷ്‌ണകുമാർ, ധനലക്ഷ്‌മി ബാങ്ക് അസിസ്‌റ്റന്റ് ജനറൽ മാനേജർ എം.പി. ശ്രീകുമാർ, റീജിയണൽ ഹെഡ് അരുൺ സോമനാഥൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.