shashi-tharoor

തിരുവനന്തപുരം: ബറാക്ക് ഒബാമ എഴുതിയ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ നന്നായി പ്രശംസിച്ചിട്ടുണ്ടെന്നും അതേസമയം നരേന്ദ്ര മോദിയെ കുറിച്ച് പരാമർശിച്ചിട്ടേയില്ലെന്നും ശശി തരൂരിന്റെ ട്വീറ്റ്. ബറാക്ക് ഒബാമ എഴുതിയ ' എ പ്രോമിസ്ഡ് ലാൻഡ് ' എന്ന പുസ്തകത്തിന്റെ കോപ്പി സംഘടിപ്പിച്ച് വായിച്ചു. അതിൽ നരേന്ദ്ര മോദിയെ പേരെടുത്തു പരാമർശിച്ചിട്ടില്ല. എന്നാൽ,​ ബുദ്ധിമാനായ,​ ചിന്താശക്തിയുള്ള അസാധാര വ്യക്തിത്വം എന്നാണ് മൻമോഹൻ സിംഗിനെ പ്രശംസിച്ചിരിക്കുന്നത്. ഇതെല്ലാം വിസ്മരിച്ച് ഒബാമയുടെ ഓർമകുറിപ്പിലെ ഒരു വാചകം വച്ച് ബി.ജെ.പിക്കാർ ആഹ്ലാദം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ പ്രയാസമാണെന്നും ശശി തരൂർ കുറിച്ചു.