കൊച്ചി: നെടുമ്പാശേരി വിമാനതാവളത്തില്‍ വച്ച് രണ്ട് യാത്രക്കാരികളില്‍ നിന്നായി ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ബിസ്കറ്റ് രൂപത്തിലുള്ള സ്വർണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം. രഹസ്യവിവരം ലഭിച്ചതിന്റെ കൊച്ചി വിമാനതാവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം ആണ് സ്വർണം പിടിച്ചത്.
ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നുമാണ് 1250 ഗ്രം സ്വർണം പിടിച്ചെടുത്തത്. ഇവർ കുന്നംകുളം സ്വദേശിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമിഷാനവാസിൽ നിന്നും 827 ഗ്രം സ്വർണം പിടിച്ചു. ഇവർ മലപ്പുറം സ്വദേശിയാണ്.
സമീപകാലയളവിൽ ആദ്യമായിട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്ത്രി യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടുന്നത്. കള്ളക്കടത്ത് റാക്കറ്റ് പുതിയ തന്ത്രം പരീക്ഷിക്കുകയാണ്. ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഇങ്ങനെ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.