health

ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികവും വൈകാരികവുമായ ആരോഗ്യത്തെ സ്വാധീനിക്കാനും നമ്മുടെ ജീവിതരീതിക്ക് കഴിയും. ആന്തരിക ആരോഗ്യം ഉറപ്പാക്കാൻ ചില കാര്യങ്ങൾ : വിനോദപരിപാടികൾക്കോ സംഭാഷണത്തിനോ ഇടയിൽ ഭക്ഷണം കഴിക്കരുത്. മാത്രമല്ല, സാവധാനം ആസ്വദിച്ച് കഴിക്കുകയും വേണം. ഭക്ഷണത്തിന് കൃത്യസമയം നിശ്ചയിക്കുക. ഭക്ഷണം പാഴാക്കാതെ ആവശ്യത്തിന് മാത്രം എടുത്ത് കഴിക്കുന്നത് മനസിന് സംതൃപ്തി നൽകും.

ദിവസേനയുള്ള വ്യായാമത്തിനു പുറമേ ദിവസം മുഴുവനും ഊർജ്ജസ്വലമായിരിക്കാൻ ശ്രദ്ധിക്കുക. ഇത് സന്തോഷവും സമാധാനവും നൽകും. ജങ്ക്ഫുഡ് കഴിവതും ഒഴിവാക്കുക. ഇവ ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ശരീരത്തിന്റെ ഉന്മേഷം കെടുത്തുകയും ചെയ്യും. ഉപ്പ് ധാരാളമടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് രക്തസമ്മർദ്ദവും ഹൃദ്രോഗവും അകറ്റും. നല്ല ഉറക്കം ആന്തരിക ആരോഗ്യത്തിനു അത്യന്താപേക്ഷിതമാണ്. യോഗയും ധ്യാനവും ഉത്കണ്ഠയും വിഷാദവും അകറ്രാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക. പോസിറ്റീവായി ചിന്തിക്കുക. വ്യക്തിശുചിത്വം പാലിക്കുക.