ചെന്നൈ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച തമിഴ്നാട്ടിലേക്ക്. ശനിയാഴ്ച ചെന്നൈയിലെത്തും.യാത്ര പാർട്ടി ഭാരവാഹികളുമായുള്ള ചർച്ചയ്ക്കാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ നടൻ രജനികാന്തിനെ ബിജെപിയിലേക്ക് എത്തിക്കാനായിട്ടാണ് ഷാ തമിഴ്‌നാട്ടിലേക്ക് പോകുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.