1. തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ചതാര്?
2. ജനാർദ്ദനസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്?
3. കേരളത്തിലെ ആദ്യ കാഴ്ചബംഗ്ലാവ്?
4. കേരളത്തിലെ ആദ്യത്തെ രാജ്യാന്തരവിമാനത്താവളം?
5. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നതെന്ത്?
6. സമ്പൂർണ മൊബൈൽ കണക്ടിവിറ്റി നേടിയ ഇന്ത്യയിലെ ആദ്യ ജില്ല?
7. വിക്രം സാരാഭായ് സ്പേസ് സെന്റർ സ്ഥിതിചെയ്യുന്നത്?
8. പ്രസിദ്ധമായ മേത്തൻമണി സ്ഥിതിചെയ്യുന്ന കൊട്ടാരം?
9. കേരളത്തിലെ ഏക പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്?
10. ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ ബാർകോഡിംഗ് കേന്ദ്രം?
11. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക്?
12. ഇന്ത്യയിലെ ആദ്യ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
13. കേരളത്തിൽ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
14. ഹവ്വാബീച്ച് എന്നറിയപ്പെടുന്നത്?
15. കേരളത്തിൽ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം?
16. ഇന്ത്യയിലെ ആദ്യ മാജിക് അക്കാഡമി എവിടെ?
17. കേരളത്തിൽ രാജേന്ദ്രചോളപട്ടണം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം?
18. ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
19.കേരള പൊലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
20. പുനലൂർ തൂക്കുപാലത്തിന്റെ ശില്പി?
21. ചെമ്മീൻ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
22. ഓസ്കർ അവാർഡ് നേടിയ ആദ്യത്തെ മലയാളി?
23.കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം?
24. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
25. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം?
26. കേരളത്തിലെ ആദ്യത്തെ തുണിമില്ലും പുസ്തക പ്രസാധകശാലയും സ്ഥാപിച്ച ജില്ല?
27. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല?
28. കേരളത്തിന്റെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം?
29. മയിൽപ്പീലിതൂക്കം, അർജ്ജുന നൃത്തം എന്നിവ ഏത് ജില്ലയിലെ ആഘോഷമാണ്?
30. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
31. പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്നതെവിടെ?
32. 2012ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്?
33. കേരളത്തിലെ ആദ്യ സിദ്ധഗ്രാമം?
34. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ആസ്ഥാനം?
35. കൊക്കകോള വിരുദ്ധസമരം നടന്ന പ്ലാച്ചിമട ഏത് പഞ്ചായത്തിലാണ്?
36. ജന-മൈത്രി സുരക്ഷാ പദ്ധതിയിലൂടെ കേരളത്തിലെ ആദ്യ ഐ.എസ്.ഒ 9001-2008 അംഗീകാരം ലഭിച്ച പൊലീസ് സ്റ്രേഷൻ?
37. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ്?
38. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
39. കുമാരനാശാൻ വീണപ്പൂവ് രചിച്ച സ്ഥലം?
40. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയായിരുന്നു?
41. ബീഡിത്തൊഴിലാളികളുടെ 'ഒരണസമരം" നടന്ന സ്ഥലം?
42. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം?
43. എഴുത്തച്ഛൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
44. മേല്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്മാരകം?
45. വാഗൺ ട്രാജഡി സ്മാരക മുൻസിപ്പൽ ടൗൺ ഹാൾ എവിടെയാണ്?
46. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി ആദ്യം തുടങ്ങിയത്?
47. കോഴിക്കോടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
48. കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലം?
49. കേരളത്തിൽ ഓട് വ്യവസായത്തിന്റെ കേന്ദ്രം?
50. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നജില്ല?
ഉത്തരങ്ങൾ
(1)ഗാന്ധിജി (2)വർക്കല (3)തിരുവനന്തപുരം കാഴ്ചബംഗ്ളാവ് (4)തിരുവനന്തപുരം (5)ശ്രീപത്മനാഭസ്വാമിക്ഷേത്രം (6)തിരുവനന്തപുരം (7)തുമ്പ (8)കുതിരമാളിക (9)തിരുവല്ലം (തിരുവനന്തപുരം) (10)പുത്തൻതോപ്പ് (11)തിരുവനന്തപുരം (12)നെയ്യാറ്രിൻകര (13)പാലോട് (14)കോവളം ബീച്ച് (15)ലോട്ടസ് ടെമ്പിൾ (പോത്തൻകോട്) (16)പൂജപ്പുര (തിരുവനന്തപുരം) (17)വിഴിഞ്ഞം (18)നെഹ്റു സുവോളജിക്കൽ പാർക്ക് (19)കൊല്ലം (സർദാർ പട്ടേൽ മ്യൂസിയം) (20)ആൽബർട്ട് ഹെൻട്രി (21)കൊല്ലം (22)റസൂൽ പൂക്കുട്ടി (23)പെരുമൺ ദുരന്തം (24)മലനട (കൊല്ലം) (25)മൺറോ തുരുത്ത് (26)കൊല്ലം(27)ആലപ്പുഴ(28)കുട്ടനാട് (29)ആലപ്പുഴ (30)തകഴി ശിവശങ്കരപ്പിള്ള(31)വേമ്പനാട് കായൽ (32)ആലപ്പുഴ ലൈറ്ര് ഹൗസ് (33)ചന്തിരൂർ (ആലപ്പുഴ)(34)കഞ്ചിക്കോട് (35)പെരുമാട്ടി (36)ഇരിങ്ങാലക്കുട (37)പാലക്കാട് (38)പാലക്കാട്ടെ കോട്ടായി (39)ജൈനമേട് (40)മലപ്പുറം (41)പൊന്നാനി (42)നിലമ്പൂരിലെ വെളിയന്തോട് (43)തിരൂർ (44)ചന്ദനക്കാവ് (45)തിരൂർ (46)കോഴിക്കോട് (47)എസ്.കെ പൊറ്റക്കാട് (48)ഇരിങ്ങൽ (49)ഫറോക്ക് (50)കോഴിക്കോട്