ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടി നടൻ തവാസി. യുട്യൂബിലൂടെയാണ് അദ്ദേഹം സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയിൽ അതീവ ക്ഷീണിതനായിട്ടാണ് അദ്ദേഹത്തെ കാണുന്നത്.
'ഞാൻ കിഷാക്കു ചൈമൈൽ (1993) മുതൽ ഏറ്റവും പുതിയ രജനീകാന്തിന്റെ അന്നാത്ത് വരെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു രോഗം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.'-അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.30 വർഷത്തിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിച്ചയാളാണ് തവാസി.
തവാസിയുടെ സാഹചര്യം വളരെ മോശമാണെന്നും, അദ്ദേഹത്തെ സഹായിക്കണമെന്നും നെറ്റിസൺസ് സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചു. അതേസമയം നടൻ ശിവകാർത്തികേയൻ തവാസിയുടെ ചികിത്സയുടെ ചിലവുകൾ ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്.