trump

വാഷിംഗ്ടൺ: കഴിഞ്ഞ ആഴ്ച ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. പിന്നീട് പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.വൈസ് പ്രസിഡന്റ് മൈക് പെൻസ്, പുതിയ ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ട്രംപ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവച്ചത്.

ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ പിന്തിരിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വിശാലമായ സംഘർഷത്തിന്റെ അപകടസദ്ധ്യത ചൂണ്ടിക്കാട്ടി ആക്രമണത്തിന് മുതിരരുതെന്ന് ഉപദേശകർ ട്രംപിനെ ഉപദേശിച്ചു.

'പ്രസിഡന്റ് സാദ്ധ്യതകൾചോദിച്ചു. ഉദ്യോഗസ്ഥർ അദ്ദേഹത്തെ സാഹചര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ഒടുവിൽ മുന്നോട്ട്‌പോകേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു.' ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ നാല് വർഷവും ഇറാനോട് ശത്രുതാപരമായ നയമാണ് ട്രംപ് സ്വീകരിച്ചു വന്നത്.