magnite

കാത്തിരിപ്പിനൊടുവിൽ നിസാൻ കോംപാക്‌ട് എസ് യു വി മാഗ്‌നെറ്റ് ഈ മാസം 26 ന് എത്തും. അരങ്ങേറ്റത്തിനും വില പ്രഖ്യാപനത്തിനും മുന്നേ തന്നെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായിലായിരുന്നു വാഹനത്തിന്റെ കൺസെപ്ട് മോഡൽ അവതരിപ്പിച്ചിരുന്നത്. പിന്നീട് ഒക്ടോബർ 21ന് പ്രൊഡക്ഷൻ പതിപ്പും അവതരിപ്പിക്കുകയായിരുന്നു. കൺസെപ്ട് മോഡലിൽ നിന്ന് കാര്യമായി മാറ്റം വരുത്താതെയായിരുന്നു പ്രൊഡക്ഷൻ പതിപ്പ് എത്തിയത്. എക്‌സ് ഇ, എക്‌സ് എൽ, എ‌ക്‌സ് വി, എക്‌സ് വി പ്രീമിയം വകഭേദങ്ങളിലാവും 'മാഗ്‌നൈറ്റ്' വിൽപ്പനയ്‌ക്കെത്തുക.