nayanthara

കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര എത്തുന്ന നിഴൽ കൊച്ചിയിൽ പുരോഗമിക്കുന്നു. മലയാളത്തിൽ നയൻതാര അഭിനയിക്കുന്ന പതിമൂന്നാമത് ചിത്രമാണ് നിഴൽ. ലവ് ആക്ഷൻ ഡ്രാമയ്ക്കുശേഷം അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്നത് ആദ്യമാണ്. മികച്ച എഡിറ്റർ എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് . സഞ്ജീവ് തിരക്കഥ ഒരുക്കുന്നു ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം. പിള്ള, ബാദുഷ, ഫെല്ലിനി ടി. പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് നിർമാണം.