crysta

ഇന്നോവ ക്രിസ്റ്റയുടെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് അധികം വൈകാതെ വിപണിയിലെത്തും. നിലവിലുള്ള മോഡലിനെക്കാൾ 60,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വില ഉയർത്തിയാണ് പുതിയ ക്രിസ്റ്റ എത്തുന്നത്. അഴിച്ചുപണിത ഗ്രില്ല്, രൂപമാറ്റം വരുത്തിയ ഗ്രില്ല്, ബ്ലാക്ക് ഫൈബർ ആവരണത്തിൽ നൽകിയിട്ടുള്ള ടേൺ ഇന്റിക്കേറ്റർ, ഡ്യുവൽ പോഡ് പ്രൊജക്ഷൻ ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീൽ തുടങ്ങിവയാണ് എക്സ്റ്റീയറിൽ മാറ്റമൊരുക്കുന്നത്. അതേ സമയം അകത്തളത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുമില്ല. വരവിന് മുന്നോടിയായി ഈ വാഹനത്തിനുള്ള അനൗദ്യോഗിക ബുക്കിംഗ് ഡീലർഷിപ്പ് തലത്തിൽ ആരംഭിച്ചിട്ടുണ്ട്.