ഹ്യുണ്ടായിയുടെ കോംപാക്ട് എസ്.യു.വി കോനയുടെ ഇലക്ട്രിക് പതിപ്പ് മുഖം മിനുക്കിയിരിക്കുകയാണ്. ആഗോള വിപണിയിൽ അവതരിപ്പിച്ച വാഹനത്തെ അടുത്ത വർഷമാകും ഇന്ത്യയിൽ അവതരിപ്പിക്കുക.
കൂടുതൽ സ്റ്റൈലിഷാക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലും മികവ് വരുത്തിയാണ് പുതിയ കോന ഇ.വി എത്തുന്നത്. എയറോഡൈനാമിക് ശേഷി കാര്യക്ഷമമാക്കുന്നതിനായി ഗ്രില്ലിന്റെ രൂപത്തിൽ മാറ്റം വരുത്തി. ഇതിന് സമീപത്തായിട്ടാണ് ചാർജിംഗ് പോർട്ടും നൽകിയിരിക്കുന്നത്.