fi

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും ഫാൻ കത്തി. ഇത്തവണ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. എന്നാൽ ഓഫീസ് സമയം ആയതിനാൽ ഫയലുകൾ ഒന്നും കത്തിയിട്ടില്ല. ഫാനുകൾ കത്തുന്നത് സാധാരണ സംഭവമാണെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ ഓഗസ്റ്റിൽ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം വൻ വിവാദമായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത നീക്കമാണെന്നായിരുന്നു ഇതെന്നായിരുന്നു ആരോപണം . അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ ചില ഫയലുകൾ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പൊലീസുൾപ്പടെ തുടക്കത്തിൽ പറഞ്ഞിരുന്നത്. തുടർച്ചയായി പ്രവർത്തിച്ച് ചൂടായ ഫാനിലെ പ്ളാസ്റ്റിക് ഉരുകി ഷെൽഫിനുമുകളിൽ വീണ് തീപിടിച്ചതാകാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തീപിടിച്ചതിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് ഫോറൻസിക് വിഭാഗം കോടതിയിൽ റിപ്പോർട്ട് നൽകിയിത്.