mohanlal

പഴയ കാലങ്ങളിൽ നിന്ന് മോഹൻലാലിനെ ഇപ്പോൾ ഏറ്റവും വ്യത്യസ്‌തനാക്കുന്നത് ഫിറ്റ്നെസിൽ അദ്ദേഹം സൂക്ഷിക്കുന്ന കരുതലാണ്. മുടങ്ങാതെ വ്യായാമം ചെയ്യുന്ന ലാലിന്റെ വീഡിയോകൾ പലതവണ സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞു. ഇപ്പോഴിതാ മോഹൻലാലിന്റെ ഭക്ഷണ വിശേഷങ്ങൾ പങ്കുവയ‌്‌ക്കുകയാണ് പ്രശ‌സ്ത പാചക വിദഗ്‌ദ്ധൻ സുരേഷ് പിള്ള.

എല്ലാവരെയും സന്തോഷിപ്പിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. ഭക്ഷണകാര്യത്തിലും അങ്ങനെ തന്നെ. എല്ലാ ഭക്ഷണവും മുഴുവനും കഴിച്ചു തീർക്കും. ഇഷ്‌ടമില്ലാത്തതാണെങ്കിൽ കൂടിയും മുഴുവനും കഴിച്ചു തീർക്കും. പക്ഷേ പഴയരതിയിൽ ഒരുപാടൊന്നും മോഹൻലാൽ ഇപ്പോൾ കഴിക്കുന്നില്ല. ഫിറ്റ്നെസ് നോക്കാൻ വേണ്ടിയാണത്. സിംപിൾ ഫുഡ് കഴിക്കാൻ ഏറ്റവും ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് ലാലേട്ടൻ. നാടൻ തട്ടുദോശയും ചമ്മന്തിയും ഏറെ ഇഷ്‌ടമാണ്.

മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ ഭക്ഷണ വിശേഷവും സുരേഷ് പങ്കുവയ‌്‌‌ക്കുന്നുണ്ട്. എല്ലാ ഭക്ഷണവും കഴിക്കുന്നയാളാണ് മമ്മൂക്കയെന്നും, എന്നാൽ എത്ര അളവിൽ കഴിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിശ്ചയമുണ്ടെന്നും സുരേഷ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.