*ചെറുനാരങ്ങനീര് തേങ്ങാപ്പാലിൽ ചേർത്ത് തലയോട്ടിയിൽ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക
* ചെറുനാരങ്ങനീര് തേങ്ങാപ്പാലിൽ ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.
* ഉലുവയും താരന് നല്ലൊരു പ്രതിവിധിയാണ്. രണ്ട് ടീ സ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇത് രാവിലെ നന്നായി അരച്ചതിന് ശേഷം ഉള്ളി നീര് ചേർത്ത് ഇളക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.
* താരനിൽ നിന്നും രക്ഷ നേടുന്നതിന് ഉള്ളി നീരും നാരങ്ങ നീരും ചേർന്ന മിശ്രിതം വളരെ നല്ലതാണ്.ഉള്ളിയുടെ ചീത്ത മണം മാറാൻ ഇത് സഹായിക്കും. ഈ മിശ്രിതം സ്ഥിരമായി ഉപയോഗിച്ചാൽ താരൻ അകറ്റാൻ സഹായിക്കുന്നതിന് പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന് ആശ്വാസവും നൽകും