f

വീട്ടിലുണ്ടോ ഈ പഴങ്ങൾ. എന്നാൽ രാസവസ്‌തുക്കളില്ലാത്ത മുഖസൗന്ദര്യം നമ്മുടെ വീട്ടിൽ തന്നെ ഉറപ്പാക്കാം.

ഓറഞ്ച് നീരും ഓറഞ്ച് തൊലിയും ഫേസ്‌ മാസ്‌കായി സാധാരണ ഉപയോഗിക്കാറുണ്ട്. ഇതിന്റെ കൂടെ അൽപം തേൻ ചേർത്താൽ നല്ലൊന്നാന്തരം സൗന്ദര്യലേപനമാകും. ഓറഞ്ചിന് പുറമെ ഏത് ഫലവർഗങ്ങൾ കൊണ്ടും ഇത്തരം ഫേസ് മാസ്‌കുണ്ടാക്കാം. മുഖത്തെ കരുവാളിപ്പ് അകറ്റി മുഖത്തിന് സ്വാഭാവിക നിറം നൽകാൻ ഈ മാസ്‌ക്ക് ഏറെ സഹായിക്കുമെന്നത് നൂറുശതമാനം ഉറപ്പ്.

സ്‌ട്രോബെറി ഉടച്ചതിന്റെ കൂടെ നാരങ്ങാനീര്, ഗോതമ്പുപൊടി, പാൽ, ബദാം ഓയിൽ എന്നിവ നന്നായി യോജിപ്പിച്ചു ചേർത്താൽ വരണ്ട ചർമത്തിനുള്ള ഫേസ് മാസ്‌കായി. മുഖത്ത് ഇത് ഇട്ട ശേഷം ഉണങ്ങിക്കഴിയുമ്പോൾ പൊളിച്ചെടുക്കാം.

മുട്ടമഞ്ഞയും നാരങ്ങാനീരും ചേർത്ത് മുഖത്തിട്ടാൽ ബ്ലാക്ക്ഹെഡ്‌സ് മാറിക്കിട്ടും.വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഫേസ് മാസ്‌ക്ക് ചർമ്മത്തിന് ദോഷം ചെയ്യുമെന്ന് പേടിക്കുകയും വേണ്ട.

മുൾട്ടാണി മിട്ടി,​ കറ്റാർ വാഴ, പനിനീർ,​ നാരങ്ങാനീര് എന്നിവ ചേ‌ർത്ത് മുഖത്തിട്ടാൽ മുഖത്തെ സ്വേദഗ്രന്ഥികൾ തുറക്കുകയും മുഖം വൃത്തിയാവുകയും ചെയ്യും. മുഖക്കുരുവും പാടുകളും കുറയാൻ ഈ ഫേസ് മാസ്‌ക്ക് നല്ലതാണ്. തക്കാളി മുറിച്ച് മുഖത്ത് അൽപ്പനേരം ഉരയ്‌ക്കുന്നത് പാടുകൾ മാറാൻ സഹായിക്കും.

ഓട്‌സ് പപ്പായ, പഞ്ചസാര, തക്കാളി എന്നിവയുമായി കൂട്ടിച്ചേർത്ത് നല്ല ഫേസ്‌മാസ്‌കുണ്ടാക്കാം. ഇത് ചർമ്മമത്തിന് പ്രായക്കുറവു തോന്നിപ്പിക്കുന്ന ഒരു ഫേസ് മാസ്‌കാണ്. ഓറഞ്ചിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് പ്രായക്കുറവ് തോന്നുന്നതിന് സഹായിക്കുന്നു. ഓറഞ്ച് മുഖത്ത് ഉരസുന്നതും നല്ലത്. ചർമത്തിന് നിറം വർദ്ധിക്കാനും പാടുകളുണ്ടെങ്കിൽ പോകുവാനും ഇത് സഹായിക്കും. വൈറ്റമിൻ എ, ആന്റി ഓക്‌സിഡന്റ് എന്നിവയടങ്ങിയ മാങ്ങയും ചർമസംരക്ഷണത്തിൽ ഒന്നാമനാണ്. ഇവയിൽ വൈറ്റമിൻ എ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമം അയഞ്ഞ് തൂങ്ങാതിരിക്കാൻ ഇത് സഹായിക്കുന്നു.

വെള്ളരിക്കാ നീരും ഓറഞ്ച് നീരും തണ്ണിമത്തൻ ജ്യൂസും പാൽപ്പാടയും ചേർത്ത് മുഖത്ത് പുരട്ടുക. പത്തുമിനിട്ട് കഴിഞ്ഞ് നന്നായി കഴുകാം. മുഖത്തെ അഴുക്കും പൊടിയും നീക്കം ചെയ്ത് എപ്പോഴും വൃത്തിയായിട്ടിരിക്കാൻ ഇത് സഹായിക്കും. തൈര്, തണ്ണിമത്തൻ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് നല്ല തണുപ്പ് നൽകും. റോസാപ്പൂവിന്റെ ഇതളുകൾ വെള്ളത്തിലിട്ട് വച്ചശേഷം പിന്നീട് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും നല്ലതാണ്. ചർമ്മം മൃദുലമാകാൻ മികച്ച മാർഗമാണിത്.