ശരീരത്തിനും മുഖത്തിനും നിറം നൽകാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് വെളിച്ചെണ്ണയും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത്. കുങ്കുമപ്പൂ വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാം. ദിവസവും ഇത് ആവർത്തിക്കുക. ശരീരത്തിന് നിറം നൽകാൻ ഇത് സഹായിക്കുന്നു. മോയ്സ്ചറൈസറിന് പകരം വെളിച്ചെണ്ണ നല്ലൊരു മോയ്സ്ചറൈസറായി പ്രവർത്തിക്കും. ശരീരത്തിൽ ഈർപ്പം നിലനിർത്താനായി ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ മാർഗമാണ് വെളിച്ചെണ്ണ. ഷേവ് ചെയ്തതിന് ശേഷവും മുൻപും വെളിച്ചെണ്ണ ഉപയോഗിക്കാം. ഷേവ് ചെയ്യുന്നതിന് മുൻപായി വെളിച്ചെണ്ണ പുരട്ടുന്നത് മുഖം വരണ്ടതാക്കുന്നതിൽ നിന്നും മുറിവുണ്ടാകുന്നതിൽ നിന്നും സംരക്ഷിക്കും. ഉമിക്കരിയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് പല്ല് തേയ്ക്കുന്നത് പലവവിധ ദന്തരോഗങ്ങൾക്കും പരിഹാരമാണ്. ബ്രഷ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം വെളിച്ചെണ്ണ പല്ലിൽ തേയ്ക്കുന്നത് നല്ലതാണ്.
ഹാനികരമായ ലിപ് ബാമുകൾ വാങ്ങി വരണ്ട ചുണ്ടിന് കണ്ടെത്താൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വെളിച്ചെണ്ണ ഇതിനൊരു ഉത്തമ പരിഹാരമാണ്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് വെളിച്ചെണ്ണ ചുണ്ടുകളിൽ തേയ്ക്കുന്നത് വരണ്ട ചുണ്ട് ഇല്ലാതാക്കാൻ സഹായിക്കുന്നു. പോരാത്തതിന് ചുണ്ടുകൾ കൂടുതൽ മൃദുവാക്കുകയും ചെയ്യുന്നു. തലമുടിയഴകിനും മറ്റൊരു മറുമരുന്നില്ല. മുടികൊഴിച്ചിലിനുള്ള ഒരു നല്ല പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ആന്റി ഓക്സിഡന്റുകൾ, വൈറ്റമിൻ ഇ, കെ, അയേൺ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണ്. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവർത്തിയ്ക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലിൽ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകൾ തന്നെയാണ്. വെളിച്ചെണ്ണ മുടി കൊഴിച്ചിൽ തടയാൻ പല വിധത്തിലും ഉപയോഗിയ്ക്കാം.