eee

മകളെ മറന്നുവോ നീയീ അച്ഛനെ
മകളെ മറന്നുവോ നീയീ അച്ഛനെ

നിന്റെ നെറുകയിൽ
നിരതെറ്റിയലയുന്ന
മുടിച്ചുരുളുകൾ
മുത്തിപ്പിടിപ്പിച്ചൊരച്ഛനെ
മകളെ മറന്നുവോ
മകളെ മറന്നുവോ നീയിയച്ഛനെ

രാവുകളിൽ
പൂന്തിങ്കൾ വിരിയുന്ന
നറുനിലാവിൽ
നിനക്കു കാവലായ്,
കണ്ണുകളിൽ തളം കെട്ടി
നിന്നോരാ
നിദ്രയെ
അകലേക്കു
പായിച്ചോരച്ഛനെ
മകളെ മറന്നുവോ
നീയി അച്ഛനെ

മനസിൽ
ചിന്തയുടെ മറവുകളിൽ
മധുരം കിനിയിച്ച
മഴക്കാറിനെ നോക്കി
മധുരമായച്ഛൻ ചൊല്ലിയില്ലെ
മകളെ
നീയാണെന്നാത്മാവ്
എന്നിലെ
ഞാനായ ചിന്തയുടെ
അന്തരാത്മാവ്
മകളെ മറന്നുവോ നീയീ അച്ഛനെ

ഏന്നെ പകുത്തു ഞാൻ
എന്നെ പകുത്തു ഞാൻ
നിനക്കു
കർമ്മ വീഥികളൊരുക്കിയതും
നിനക്കു മഞ്ചലായ്
ഏന്റെ ദേഹമൊരുക്കിയതും
മറന്നുവോ നീ
മകളെ മറന്നുവോ നീയീ അച്ഛനെ

പൊന്തയുടെ നിഴൽ പറ്റി
നീങ്ങുമാ
വികലമാം ചിന്തയുടെ
ചതിക്കൂടുകൾ
തറ്റുടച്ചു
ഞാനൊരുക്കിയില്ലെ
നിനക്കു മീ ധരയിലൊരു
ധീരമാം പ്രയാണം
മകളെ മറന്നുവോ നീയി യച്ഛനെ

നിളയുടെയോളങ്ങളിൽ
താരാട്ടു ചൊല്ലുന്ന
പഞ്ചമി ക്കഥകളുടെ
കനവിൽ
നീയെന്നെ
ചുറ്റിപ്പിടിച്ചുൻമത്തയായതും
നിന്റെ
കൺകോണിലുതിരുന്ന
കണ്ണുനീർത്തുള്ളിയിൽ
അമ്മ തൻ നോവിന്റെ
വെമ്പലുകൾ വിങ്ങുന്നതും
ഞാനറിഞ്ഞു
മകളെ മറന്നുവോ നീയീ അച്ഛനെ

വരരുചിപ്പെരുമയുടെ
ഭാഷ്യങ്ങൾ
നിൻ കാതിലെന്നും
ചെല്ലമായ് പറഞ്ഞില്ലെ ഞാൻ
നിന്റെ ചുണ്ടിലെ
തെളിയുന്ന പുഞ്ചിരിയിലലിയുന്ന
താളമായ്
ഞാനെന്നും നിന്നൊപ്പമായിരുന്നില്ലെ
മകളെ
നിന്നൊപ്പമായിരുന്നില്ലെ
മകളെ മറന്നുവോ നീയീ അച്ഛനെ
മകളെ മറന്നുവോ നീയി അച്ചനെ