kiifb

തിരുവനന്തപുരം: മസാല ബോണ്ടിന് ഉയർന്ന പലിശയെന്ന വിമർശനം തളളി കിഫ്ബി. പലിശ യു എസ് ഡോളറിലെ ബോണ്ടിലല്ല കണക്കാക്കേണ്ടത്. ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി മാറ്റി പലിശ കണക്കാക്കണമെന്നാണ് കിഫ്‌ബിയുടെ വിശദീകരണം.

കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയത് 10.15 ശതമാനം എന്ന നിരക്കാണ്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി ശ്രമിച്ചപ്പോൾ കിട്ടിയത് 10.72 ശതമാനമാണ്. അതേസമയം കിഫ്ബി മസാലബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന് മാത്രമാണ്. അപ്പോഴുയരുന്ന മറ്റൊരു ചോദ്യം അതേകാലത്ത് മറ്റ് പലസ്ഥാപനങ്ങളും ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കിയിട്ടുണ്ടല്ലോ എന്നതാണ്. അതും വസ്തുതകൾ അറിയാതെയുളള വിമർശമാണെന്നാണ് കിഫ്ബി വ്യക്തമാക്കുന്നത്.

യുഎസ് ഡോളറിലെ ബോണ്ട് ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കിയുളള മസാലബോണ്ടിലേക്ക് പരിവർത്തനപ്പെടുത്തിയിട്ട് വേണം നിരക്ക് താരതമ്യം ചെയ്യാൻ .അല്ലെങ്കിൽ ആപ്പിളിനെയും ഓറഞ്ചിനെയും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെയാകും.നമുക്ക് ആപ്പിളിനെ ആപ്പിളിനോടാണ് താരതമ്യം ചെയ്യേണ്ടത്.
‌കിഫ്ബിയുടെ മസാല ബോണ്ട് നിരക്കായ 9.723 ശതമാനം എന്നത് ഡോളറിലേക്ക് പരിവർത്തനപ്പെത്തുമ്പോൾ കിട്ടുന്നത് 4.68 ശതമാനം മാത്രം. ഏതുതരത്തിൽ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശധനകാര്യവിപണിയിൽ നിന്ന് പണം കിട്ടിയതെന്നും ഫേസ്ബുക്ക് പേജ് വഴി കിഫ്‌ബി വ്യക്തമാക്കുന്നു.

കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയിൽ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചത് എന്ന വിമർശനത്തിനുള്ള...

Posted by Kerala Infrastructure Investment Fund Board on Tuesday, November 17, 2020