മസ്കറ്റ്: വിദേശികൾ ഉൾപ്പെടെ നിരവധി തടവുകാർക്ക് മാപ്പുനൽകി ഒമാൻ സർക്കാർ. ഭരണാധികാരി ഹൈതം ബിൻ താരീഖ് അൻപതാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് തടവുകാർക്ക് പൊതുമാപ്പ് നൽകിയത്. 390 പേർക്കാണ് പൊതുമാപ്പ് നൽകി വിട്ടയച്ചത്. ഇതിൽ 150 പേർ വിദേശികളാണ്.