ഔറംഗബാദ്: മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവുമായ ജെയ്സിംഗ് റാവു ഗെയ്‌ക്‌വാദ് പാട്ടീൽ പാർട്ടി വിട്ടു. ഇന്നലെ രാവിലെ മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന് രാജിക്കത്തയച്ചു.
'എം.എൽ.എയോ എം.പിയോ ആകാൻ എനിക്ക് താല്പര്യമില്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ പാർട്ടി അതിനുളള അവസരം നൽകുന്നില്ല. അതുകൊണ്ട് ഞാൻ രാജിവയ്ക്കുന്നു.' ജെയ്സിംഗ് റാവു വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പത്ത് വർഷത്തോളമായി പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാനത്ത് പാർട്ടിയെ വളർത്താൻ പ്രയത്നിച്ചവരെ പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി സംസ്ഥാനനേതൃത്വം പ്രതികരിച്ചിട്ടില്ല.