ധാക്ക: കൊൽക്കത്തയിൽ നടന്ന കാളീപൂജ ചടങ്ങിൽ പങ്കെടുത്ത ബംഗ്ളാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെ വെട്ടിനുറുക്കുമെന്ന് ഭീഷണിമുഴക്കി യുവാവ്. നവംബർ 12നാണ് ബംഗാളിൽ നടന്ന ചടങ്ങിൽ ഷാക്കിബ് പങ്കെടുത്തത്. ഇതിനെതിരെ ബംഗ്ളാദേശിൽ വൻ പ്രതിഷേധമുയർന്നു. തുടർന്ന് ഫേസ്‌ബുക്ക് ലൈവിലെത്തിയ ഒരു യുവാവാണ് ഷാക്കിബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ ഷാക്കിബ് തന്റെ പ്രവൃത്തിയിൽ മുസ്ളിം സമുദായത്തിൽപെട്ട ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നതായി താരം പറഞ്ഞു.
#Bangladesh is again East Pakistan!
Cricketer #ShakibAlHasan forced to apologise after facing death threats in Facebook live video in Islamic 🇧🇩 for inaugurating #KaliPuja mandap in #Kolkata
No comments from Mamata Didi or secular Muslims??
"Peaceful" people spreading peace 👇 pic.twitter.com/w9BsBZmkKe— Sushil Sancheti 🇮🇳 (@SushilSancheti9) November 17, 2020
തന്റെ മതത്തെ മോശമായി കാണാൻ ആഗ്രഹിച്ചിട്ടില്ലെന്നും, സമാധാനത്തിന്റെ മതമാണ് ഇസ്ളാമെന്നും , ഈ മതത്തിലെ ആചാരങ്ങൾ പിന്തുടരാൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ഷാക്കിബ് വീഡിയോയിലൂടെ ക്ഷമ ചോദിച്ച് പറഞ്ഞു. കൊൽക്കത്ത വീട് പോലെയാണെന്നും കഴിയുമ്പോഴെല്ലാം അവിടം സന്ദർശിക്കാറുണ്ടെന്നും എല്ലാമതങ്ങളിലെയും ജനങ്ങൾ തമ്മിലെ ബന്ധം ദൃഢമായി നിലനിൽക്കാൻ പ്രാർത്ഥിക്കണമെന്നും ഷാക്കിബ് പറഞ്ഞു.
താരത്തെ ഭീഷണിപ്പെടുത്തിയ സിൽഹത്ത് സ്വദേശിയായ യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മൊഹ്‌സീൻ തലൂക്‌ദാർ എന്ന യുവാവാണ് വധഭീഷണി മുഴക്കിയത്.