പാരീസ്: ലോക വനിതാടെന്നീസ് റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടാനാവാതെ മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ്. പുതിയ റാങ്ക് പട്ടികയിൽ സെറീന 11-ാം സ്ഥാനത്താണ്. ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്തായ ശേഷം സെറീന ഒരു ടൂർണമെന്റിലും പങ്കെടുത്തിട്ടില്ല.
സെറീനയെ മറികടന്ന് യുവതാരം ആര്യന സബലെൻക പത്താംസ്ഥാനത്തെത്തി. ലിൻസ് ഓപ്പണിൽ കിരീടം നേടിയതോടെയാണ് സബലെൻക ആദ്യ പത്തിലെത്തിയത്.
യു.എസ്. ഓപ്പണും ഫ്രഞ്ച് ഓപ്പണും കൈവിട്ടിട്ടും ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി തന്നെയാണ് റാങ്കിംഗിൽ ഒന്നാമത്. സിമോണ ഹാലെപ്പ് രണ്ടാമതും നവോമി ഒസാക്ക മൂന്നാമതുമാണ്. സോഫിയ കെനിൻ, എലീന സ്വിറ്റോലിന എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ജേതാവായ യുവതാരം ഇഗ ഷ്വാംട്ടെക്ക് പതിനേഴാം സ്ഥാനത്തെത്തി