തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഈ മാസം 9നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയെന്നും തിരികെ രാജ്ഭവനിൽ എത്തിയെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്. ഏഴിനായിരുന്നു ഗവർണർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.